"മ്യൂസിക് ” എന്ന വാക്ക്.അത് കേള്‍ക്കുമ്പോള്‍ ‘സംഗീതം ഒരു സാഗരമാണ്.അതിലേക്ക് ഇറങ്ങിയാല്‍  തിരിച്ചു   കേറാന്‍  തോന്നില്ല .അതിന്റെ  മാസ്മരശാക്തിയാല്‍ നമ്മെ  പിടിച്ചുനിര്‍ത്തും ’എന്നൊക്കെ  പറയുന്നവരുണ്ട് . എന്നാല്‍  ഈ വാക്ക്  കേള്‍ക്കുമ്പോള്‍  എനിക്ക്  ഓര്‍മ വരുന്നത്  ആ  ‘സുന്ദരി’യെയാണ് .ആരെയും   മോഹിപ്പിക്കുന്ന  നാണം  കൊണ്ട്  ചുവന്നു  തുടുത്ത  ആ  മുഖമാണ്. ആസ്യത്തില്‍ മിന്നിമറയുന്ന  കള്ളചിരിയാണ്.
മൂന്നു  മാസങ്ങള്‍ക്ക്  മുന്‍പ്, മേയ്മാസത്തിലെ  മഞ്ഞുമൂടാത്ത  ഒരു  ദിനം .അന്ന്  ഞാന്‍  പണിയൊന്നുമില്ലാതെ  മടിപിടിച്ച്  മടിയന്മാരുടെ  തൊഴിലായ  മയക്കത്തിലായിരുന്നു . അപ്പോള്‍  ദാണ്ടെ എവിടുന്നോ  “മാണിക്ക്യ വീണയുമായെന്‍ മനസ്സിന്റെ ” എന്ന പഴയ  സിനിമ  ഗാനം  കാറ്റില്‍ അലയടിച്ചു  വന്നു .
[ഈ പാട്ട് കേട്ടാല്‍ നിങ്ങള്‍ക്കു എന്താണന് ഓര്‍മ്മവരിക്ക? ഒന്ന് ആലോചിക്കു.എന്നിട്ട് തുടരു . ഒരുപക്ഷെ , നിങ്ങള്‍ ഓര്‍ത്തതും ഞാന്‍ ഓര്‍ത്തതും ഒന്നുതന്നെയാവം !]
[ഈ പാട്ട് കേട്ടാല്‍ നിങ്ങള്‍ക്കു എന്താണന് ഓര്‍മ്മവരിക്ക? ഒന്ന് ആലോചിക്കു.എന്നിട്ട് തുടരു . ഒരുപക്ഷെ , നിങ്ങള്‍ ഓര്‍ത്തതും ഞാന്‍ ഓര്‍ത്തതും ഒന്നുതന്നെയാവം !]