"നിങ്ങളുടെ ജീവിതത്തിന് ബെല്ലും ബ്രേക്കും......." എഫ് . എം റേഡിയോ യിലൂടെ ആരോ വിളിച്ചുക്കൂവുന്നു ..
"ഇനി എത്ര നാള്‍ ?" രാമന്‍ നായരുടെ ജീവിതത്തിന്ന് ബെല്ലും ബ്രേക്കും നല്‍കിയ തന്‍റെ പ്രിയപ്പെട്ട ലക്ഷ്മിയെ ഒന്നു തലോടാന്‍ അയാള്‍ കൊതിച്ചു . ഒരു ജീവിതകാലം മുഴുവന്‍ നീക്കിവെച്ചതാണ് . തനിക്ക് അന്നം തന്ന ലക്ഷ്മിയോടുള്ള പ്രണയത്തില്‍ .
ധാരിധ്ര്യത്തിന്റെ കൂരമ്പുകള്‍ തറച്ചു കയറിയതിന്റെ നീറ്റല്‍ ശരീരത്തെ കാര്‍ന്നു തിന്നുന്നു . അതിനെ ചെറുക്കാന്‍ യൗവനത്തിന്റെ ചോരത്തിളപ്പ് ശക്തി പകരുന്നു . അന്ന് ലഭിച്ചതാണ് ലക്ഷ്മിദേവിയെപോലെ.......ബസ്സിന്‍റെ ചാവി കരങ്ങളില്‍ സ്പര്‍ശിച്ചപ്പോള്‍ രാമന്‍റെ കണ്ണുകളില്‍ നിന്നും അശ്രുബിന്ദുക്കള്‍ പൊഴിഞ്ഞു ." രാമാ ...നിന്നെ വിശ്വസിച്ചു ഏല്‍പ്പിക്കയാണ് " ശേഖരന്‍ മുതലാളിയുടെ വാക്കുകലോടുള്ള വിശ്വാസം രാമന്‍ നായര്‍ ഇതുവരെ നഷ്ട്ടപെടുത്തിയിട്ടില്ല.
ബസ്സിനു പേരിട്ടതും രാമന്‍ തന്നെ ."ലക്ഷ്മി" .