"മ്യൂസിക് ” എന്ന വാക്ക്.അത് കേള്‍ക്കുമ്പോള്‍ ‘സംഗീതം ഒരു സാഗരമാണ്.അതിലേക്ക് ഇറങ്ങിയാല്‍ തിരിച്ചു കേറാന്‍ തോന്നില്ല .അതിന്റെ മാസ്മരശാക്തിയാല്‍ നമ്മെ പിടിച്ചുനിര്‍ത്തും ’എന്നൊക്കെ പറയുന്നവരുണ്ട് . എന്നാല്‍ ഈ വാക്ക് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് ആ ‘സുന്ദരി’യെയാണ് .ആരെയും മോഹിപ്പിക്കുന്ന നാണം കൊണ്ട് ചുവന്നു തുടുത്ത ആ മുഖമാണ്. ആസ്യത്തില്‍ മിന്നിമറയുന്ന കള്ളചിരിയാണ്.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, മേയ്മാസത്തിലെ മഞ്ഞുമൂടാത്ത ഒരു ദിനം .അന്ന് ഞാന്‍ പണിയൊന്നുമില്ലാതെ മടിപിടിച്ച് മടിയന്മാരുടെ തൊഴിലായ മയക്കത്തിലായിരുന്നു . അപ്പോള്‍ ദാണ്ടെ എവിടുന്നോ “മാണിക്ക്യ വീണയുമായെന്‍ മനസ്സിന്റെ ” എന്ന പഴയ സിനിമ ഗാനം കാറ്റില്‍ അലയടിച്ചു വന്നു .
[ഈ പാട്ട് കേട്ടാല്‍ നിങ്ങള്‍ക്കു എന്താണന് ഓര്‍മ്മവരിക്ക? ഒന്ന് ആലോചിക്കു.എന്നിട്ട് തുടരു . ഒരുപക്ഷെ , നിങ്ങള്‍ ഓര്‍ത്തതും ഞാന്‍ ഓര്‍ത്തതും ഒന്നുതന്നെയാവം !]
[ഈ പാട്ട് കേട്ടാല്‍ നിങ്ങള്‍ക്കു എന്താണന് ഓര്‍മ്മവരിക്ക? ഒന്ന് ആലോചിക്കു.എന്നിട്ട് തുടരു . ഒരുപക്ഷെ , നിങ്ങള്‍ ഓര്‍ത്തതും ഞാന്‍ ഓര്‍ത്തതും ഒന്നുതന്നെയാവം !]
എന്തായാലും ആ ലളിതസുന്ദരപ്രേമഗാനം എന്‍റെ മാനസത്തിനു കുളിര്‍മയേകി . ഒരുതരം രോമാഞ്ചം. കൂടെ ടെന്‍ഷനും . ഇന്നാണ് എന്‍റെ മനസിന്റെ കവാടം തുറന്നു കടന്നു വന്ന ഒരു സുന്ദരിയെ, എന്‍റെ പ്രിയ ഭാജനത്തെ സ്വന്തമാക്കാന്‍ ഞാനും എന്‍റെ ചില അടുത്ത സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുനത്..
“ഓ സമയം പോയല്ലോ . ഇനിയും വൈകിയാല്‍ അവളെ എനിക്ക് നഷ്ടമാകും .”
മയക്കത്തില്‍നിന്നും ചാടിഎഴുന്നേറ്റു എന്‍റെ തട്ടിപ്പുവീരന്മാരായ സഹൃദയരുടെ ഭവനങ്ങളിലേക്ക് ഞാന്‍ വിളിച്ചു … ഭാഗ്യം ! അവരാരും എന്നെപോലെയല്ല . എനിക്ക് വേണ്ടി എല്ലാവരും നേരത്തെ സ്വഭവനങ്ങളില്‍ നിന്നും പുറപെട്ടിരുന്നു.. ഇതാണ് മാഷേ സൗഹൃദം!!!
വേഷം മാറി, അല്പം ഭംഗിയൊക്കെ വെപ്പിച്ചു ഞാന്‍ മന്തോപ്പിലേക്ക് ഓടി . അവിടെയാണ് എന്നെയും കാത്തു , എന്നെ മയക്കിയ അതേ ചിരിയോടെ എന്‍റെ പുരനിറഞ്ഞുനില്‍ക്കുന്ന പ്രിയാല്‍ ഉള്ളത് ..ഹോ .. ഹൃദയമിടിപ്പ്പോലും നില്‍ക്കുന്നവേഗത്തില്‍ അല്ലേ ഞാന്‍ ഓടിയത് .. അവള്‍ എന്നെ കാത്തിരിക്കുവല്ലേ ..
മന്തോപ്പില്‍ തട്ടിപ്പുവീരന്മാരും , എന്‍റെ മിണ്ടാപെണ്ണും , അവളുടെ സഖിമാരും ഞാന്‍ വരാതിരിക്കുമോ എന്ന് പേടിച്ചുനില്‍പ്പാണ് . പക്ഷെ ഞാന്‍ അങ്ങിനെ ചെയ്യുമോ ? എന്‍റെ പ്രിയാളെ എനിക്ക് വേണ്ടേ ?
എന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ എന്‍റെ പ്രിയഭാജനത്തെ അവിടെ നിന്നിറക്കി .. മരങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്നു ‘സുന്ദരിക്ക് ’ മംഗളങ്ങള്‍ നേര്‍ന്ന തരുണീമണികളെ എന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ നോട്ടമിട്ടിടുണ്ട് . മന്തോപ്പില്‍ നിന്നും പുറത്തിറങ്ങിയതും ദാണ്ടെ ‘ചെകുത്താന്റെ മുന്നില്‍ പെട്ടപോലെ ’. പണി കിട്ടിയില്ലേ . എന്‍റെ പ്രിയാളുടെ രക്ഷിതാവ് കുട്ടപ്പന്‍ ചേട്ടനും , കാര്യസ്ഥന്‍ രാമുണ്ണിയും ഞങ്ങളുടെ മുന്നില്‍ . ആരാണ് അന്നേരം അവരെ ഇവിടെ കൊണ്ടുവന്നത് . പേടിച്ചു എന്‍റെ പെണ്ണ് തെന്നി വീണു ..
ഞങ്ങള്‍ പിടിക്കപെടാന്‍ പോവുകയാണ് . ശിക്ഷ ഉറപ്പ്.. എന്തായാലും ശിക്ഷിക്കപെടും , എങ്കില്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിച്ച് അതിനുള്ള വലിയ ശിക്ഷ വാങ്ങിക്കാം . അതല്ലേ അന്തസ്സ് ??
ഞാന്‍ എന്‍റെ പെണ്ണിനെ കയ്യില്‍ കോരിയെടുത്തു ..
1.....2.....3....
1.....2.....3....
പിന്നത്തെ കാര്യം പറയേണ്ടല്ലോ ? കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാബഴം പുഴുകുട്ടന്‍ കൊണ്ട് പോയി .. ചൂരല്‍ കഷായം ആവോളം ലഭിക്കുകയും ചെയ്തു .
അതില്‍ പിന്നെ 'മ്യൂസിക് '! ആ വാക്ക് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് , എന്റെ പ്രിയപ്പെട്ട മാങ്ങാപെണ്ണില്‍ നിന്നും ഞാന്‍ അറിയാതെ പുറത്തേക്കു വന്ന ഞങ്ങളുടെ പുന്നാരപുഴുക്കുട്ടനെയാണ് …..
No comments:
Post a Comment