Monday, September 12, 2011

രാവ് തെളിയുമ്പോള്‍

ഈ രാവ് തെളിയുമ്പോള്‍ ആര്‍ക്കറിയാം 
ഞാനീഭൂവിലിങ്ങനെയുണ്ടാമോ?
ഈ രാവ് തെളിയുമ്പോള്‍ ആര്‍ക്കറിയാം !

പുലരിതന്‍ നവകിരണം പുല്‍കുമ്പോള്‍ 
ഭൂദേവിതന്‍ ഗാത്രം പുളകം കൊണ്ടത്‌ ഏറ്റുവാങ്ങവേ 
മലര്‍വാടി തന്നിലെ വാരിളം കുസുമങ്ങള്‍ 
വര്‍ണമന്ജം വിരിച്ചു കാത്തുനില്‍ക്കവേ 
മര്‍ത്ത്യരോ ആര്‍ത്തിതന്‍ ദിനമോന്നുകൂടാരംഭിക്കവേ
പ്രതീക്ഷതന്‍ തേരേറി ലോകം തുടങ്ങവേ.......

എന്‍ മണിമാളികതന്‍ ഒരു കോണില്‍ 
ഞാന്‍  ചുരുണ്ടുകൂടി കിടക്കുന്നു.
ശീതക്കാറ്റടിച്ചപോല്‍ എന്‍ മൃദുമേനി
ഹാ! തണുത്തു കരിനീലിപ്പു..

ദീനരോദനങ്ങളും വിലാപങ്ങളും
അമ്മേ! ഞാനീലോകം വിടുകയായ്.....


No comments: