Thursday, February 14, 2013

പ്രണയ ദിനത്തിന്‍റെ ഓര്‍മമയ്ക്ക്

ആ  പടുകൂറ്റന്‍ വൃക്ഷത്തണലില്‍ ഒറ്റയ്ക്കിരുന്നപ്പോള്‍ , അടുത്ത കല്‍പടവുകളില്‍  ഇരുന്ന് , തലചായ്ചുറങ്ങാന്‍ , അവന്‍റെ മാറിടം ഉണ്ടായിരുന്നെങ്കില്‍ !!!

നീണ്ട വരാന്തയിലെ കൂറ്റന്‍ തൂണുകള്‍ക്കിടയിലൂടെ ദൂരെയുള്ള നീലാകാശത്തില്‍ ചിത്രങ്ങള്‍ കോറുമ്പോള്‍, ആ ചിത്രങ്ങള്‍ക്ക്  ജീവനേകാന്‍ അവന്‍റെ ജീവശ്വാസം വര്‍ണങ്ങളായ്  ഒഴുകിയെത്തിയെങ്കില്‍ !!!!!

ക്യാമ്പസ്‌ നടവഴികളിലൂടെ കൈവിരലുകള്‍ കോര്‍ത്ത്‌ , ഒരുമിച്ചു നടക്കാന്‍ എന്‍റെ കൂടെ അവന്‍റെ പാദങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ !!!!!

നര്‍മ്മ സല്ലാപങ്ങളും , ഇണക്കവും ,പിണക്കവും ,സ്നേഹം തുളുമ്പുന്ന നോട്ടവും,വിടരാന്‍ മടിക്കുന്ന പുഞ്ചിരിയും ......... എന്‍റെ സ്വന്തമായിരുന്നെങ്കില്‍ !!!!!!

വാനിലെ ചന്ദ്രനെ കാക്കുമോരാബലായെന്‍ ജന്മം  സാഫല്യത്തിലാള്‍പ്പൂ ....

" ഒരിക്കല്‍ കൂടി  ആ വേണുനാദം എന്‍റെത് മാത്രമായെങ്കില്‍   "!!!!!!!!!!!!!!!

S.K College, Kannur.( 28/01/2010: 10:40 am)

No comments: