
എങ്ങോ പോയ്മറയും ആര്‍ക്കാന്‍ തന്‍ മുന്‍പിലായ്
പൂവിനെ പുല്‍കുമീ മാരുതനെ ദൂതനായ്
തുറക്കുമെന്‍ മനം ! ലോകമേ കേള്‍ക്ക
മണ്‍തരിതന്‍ നനവാര്‍ന്ന മെത്തയില്‍
ആദ്യമായ് ഞാനെന്‍ ഹൃദയാന്ധര്‍ഭാഗത്തിന്‍
നനുത്ത വികാരത്തെ പരസ്യമാക്കൂ
എന്‍ ഹൃദയമുകുളത്തില്‍ തുളുബുന്ന
ആദ്യമായ് കണ്ട നാള്‍ മുതല്‍
ആര്‍ദ്രമായ് മാറിയ പീലിപോള്‍
മാനസംതന്‍ മായ കോന്ണിലെന്നും
മരതകകാന്തിയില്‍ നീയുമെന്നും
തിളങ്ങുന്നായിരം തേജഗോളം പോല്‍
ശതകോടികാലം പഴക്കമാര്‍ന്ന സൗഹൃദം
വിലക്കിയത് നമ്മെ ഏതേതു ശക്തികള്‍
മുറ്റിനിന്നു പരിചയം മുന്ജന്മം കണക്കെ
ഭാഷണങ്ങളില്‍ വിരിഞ്ഞു സൗഹൃദസുമങ്ങള്‍
സാന്നിദ്ധ്യം നിന്നുടെ , അനുഭവിച്ചിടുന്നെന്‍
മനസ്സിന്‍ അകതാളുകള്‍
ഒരു ചെരുവിരലനങ്ങുന്നതുമെന്തിനു നിന്‍
ഹൃദയതുടിപ്പിന്‍ താളവും ഞാനറിഞ്ഞിരുന്നു
എങ്കിലും നിന്നെ ഉള്‍കൊള്ളാന്‍ കഴിഞ്ഞുവോ?
അറിയുംതോറുമറിയാത്ത സമസ്യയായ്
നീയെന്നുമെന്നും അകന്നിരിപ്പൂ.
ഇരുളിന്‍റെ മാറില്‍ മറയല്ലേ നീ ...
ഇനിയെന്നു നീയണയും പ്രിയമാര്‍ന്ന സൗന്ദര്യമേ
ഇനിയെന്നു നീ ചാരെ നിഴലായി മാറും സ്നേഹം
അരികില്‍ നീ തണലായ്‌മാറും മാത്രയായ് മാറാന്‍ കാലം
ഇനിയും കാത്തിരിപ്പൂ , ജീവതുടുപ്പിന്‍താളമേ!!!!!
No comments:
Post a Comment