2ആം ക്ലാസ്സില്‍ പഠിച്ചിരുന്ന എനിക്ക് ഇന്ന് വരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും പ്രിയപെട്ടതും വിലപെട്ടതുമായ സമ്മാനം ലഭിച്ചു. കൂട്ടുകാരുടെ കൂടെ സ്കൂളിലെ പരിപാടികളില്‍ ഞാന്‍ പങ്കെടുത്തില്ല.അവരുടെ കൂടെ കളിച്ചുല്ലസിച്ചില്ല . ഒരു വലിയ ആഹ്ലധതിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍.  i .m .c .h ആശുപത്രിയുടെ വലിയ ചുമരുകള്‍ക്കു ഇടയില്‍ അമ്മമ്മയും അപ്പയും മൌനമായി  ഈശ്വരനോട് സംഭാഷണം ചെയ്തുകൊണ്ടിരുന്നു. എനിക്ക് എന്താന്ന് ചെയ്യേണ്ടത് എന്ന് അറിവില്ലായിരുന്നു. അഥവാ, എനിക്കായുള്ള ആനന്ദം എന്ത് ചെയ്യണം എന്നാ ഭോധത്തില്‍ നിന്ന് എന്നെ അകറ്റി നിര്‍ത്തി. സ്വര്‍ഘതില്‍ മാതാവിന്റെ സ്വര്‍ഗാരോപന തിരുന്നാള്‍ ആഗോഷിക്കുന്ന ആണ് എന്റെ കൊച്ചു പ്രാര്‍ത്ഥനയ്ക്ക് ഉള്ള സമ്മാനം കന്യാമെരിയും പ്രിയസുതനും എനിക്കേകി. സമയം ഏകദേശം 9 .30 ആയിക്കാണും .ശേഖരന്‍ ഡോക്ടര്‍ വന്നു വാതില്‍ തുറന്നു. എന്നെയും അപ്പയും അകത്തേക്ക് വിളിച്ചു. അകത്തു സതി ആന്റി ഉണ്ടായിരുന്നു. അടുത്ത് തന്നെ ഒരു കട്ടിലില്‍ എന്റെ മമ്മയും. ഞാന്‍ ഓടി. അരികിലേക്ക് !!!!!! മമ്മയുടെ ദേഹത്തിന്റെ ചൂടും പറ്റികൊണ്ട് ഒരു കൊച്ചു ജീവന്‍ പുഞ്ചിരിതൂകി മയക്കത്തിലാണ്. ആ മൃദുല മേനിയില്‍ സ്പര്‍ശിച്ച നേരം മനസിലേക്ക് ഒരു കുളിര്‍മയോ , രോമാഞ്ചാമോ, അറിയില്ല!!!!!!!!! ഒരിക്കലും വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ വേറെ ഒരാള്‍ക്കും പറഞ്ഞു കൊടുക്കാനാവാത്ത ഒരു അനുഭൂതി എന്നില്‍ ഉണര്‍ന്നു .
എന്റെ പ്രാര്‍ത്ഥന പോലെ തന്നെ ഈശോ എനിക്ക് നല്‍കിയ ' കോഹിനൂര്‍ രത്നം'- എന്റെ പ്രിയപ്പെട്ട അനിയത്തി "ആച്ചു"!!!!!! സ്വാതന്ത്രത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഞങ്ങളുടെ ഇടയില്ലേക്ക് കടന്നു വന്ന ആച്ചുവിനു ഹൃദയത്തില്‍ നിന്ന് വളരെയേറെ സ്നേഹത്തോടെ, വാത്സല്യത്തോടെ ഒരു മുത്തമേകി 'സ്വാതന്ത്ര്യത്തിന്റെ ആശംസകള്‍ ' നേര്‍ന്നുകൊണ്ട്!!!!!!!!!
1 comment:
i like it...
always keep it in ur heart,that wil shine more as ur dreamz
Post a Comment