"നിങ്ങളുടെ ജീവിതത്തിന് ബെല്ലും ബ്രേക്കും......." എഫ് . എം റേഡിയോ യിലൂടെ ആരോ വിളിച്ചുക്കൂവുന്നു ..
"ഇനി എത്ര നാള് ?" രാമന് നായരുടെ ജീവിതത്തിന്ന് ബെല്ലും ബ്രേക്കും നല്കിയ തന്റെ പ്രിയപ്പെട്ട ലക്ഷ്മിയെ ഒന്നു തലോടാന്‍ അയാള്‍ കൊതിച്ചു . ഒരു ജീവിതകാലം മുഴുവന്‍ നീക്കിവെച്ചതാണ് . തനിക്ക് അന്നം തന്ന ലക്ഷ്മിയോടുള്ള പ്രണയത്തില്‍ .
ധാരിധ്ര്യത്തിന്റെ കൂരമ്പുകള്‍ തറച്ചു കയറിയതിന്റെ നീറ്റല്‍ ശരീരത്തെ കാര്‍ന്നു തിന്നുന്നു . അതിനെ ചെറുക്കാന്‍ യൗവനത്തിന്റെ ചോരത്തിളപ്പ് ശക്തി പകരുന്നു . അന്ന് ലഭിച്ചതാണ് ലക്ഷ്മിദേവിയെപോലെ.......ബസ്സിന്റെ ചാവി കരങ്ങളില്‍ സ്പര്ശിച്ചപ്പോള് രാമന്റെ കണ്ണുകളില്‍ നിന്നും അശ്രുബിന്ദുക്കള്‍ പൊഴിഞ്ഞു ." രാമാ ...നിന്നെ വിശ്വസിച്ചു ഏല്‍പ്പിക്കയാണ് " ശേഖരന് മുതലാളിയുടെ വാക്കുകലോടുള്ള വിശ്വാസം രാമന് നായര്‍ ഇതുവരെ നഷ്ട്ടപെടുത്തിയിട്ടില്ല.
ബസ്സിനു പേരിട്ടതും രാമന് തന്നെ ."ലക്ഷ്മി" . കുട്ടിക്കാലത്തെ കൌതുകമായിരുന്ന ബസ്സ് അന്നാദ്യമായി രാമന് നിയന്ത്രിച്ചു . ബസ്സിന്റെ ചക്രങ്ങള്‍ അയാളുടെ ആജ്ഞയനുസരിച്ച് കറങ്ങി ....ദൂരങ്ങള്‍ താണ്ടി ....അപരിചിതരായ യാത്രക്കാര്‍ പരിചിത മുഖങ്ങളായി .." ലക്ഷ്മി ബസ്സ് " എന്നതിന് പകരം " രാമന്റെ ലക്ഷ്മി " എന്ന് ഏവരും പറഞ്ഞു . ലക്ഷ്മിയോട് ഒപ്പമുള്ള ജീവിതത്തിനിടയ്ക്ക് വേറാരും രാമന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ല ." രാമനും ലക്ഷ്മിയും "...
ഏകാന്ത യാമങ്ങളില്‍ യാത്രികര്‍ ഒഴിയുമ്പോള്‍ അയാള്‍ ലക്ഷ്മിയോട് മനസ് തുറക്കുകയായി ....തന്റെ സന്തോഷവും , സന്താപവും, അനുഭവങ്ങളും എല്ലാം . അഭേദ്യമായ ഒരു ബന്ധം. ലക്ഷ്മി ഒരു വാഹനം ആണെന്ന് അയാള്‍ മറന്നു തുടങ്ങിയിരിക്കുന്നു .' തന്റെ പ്രിയമാനാസി' ഹൃത്തിനുള്ളില്‍ ലക്ഷ്മിക്ക് ആ സ്ഥാനം അയാള്‍ നല്കി .
ഇന്നു രാമന് പ്രായമേറെ ആയിരിക്കുന്നു . ഒപ്പം ലക്ഷ്മിക്കും . ശേഖരന് മുതലാളിയുടെ മകന് ബസ്സ് പുതുക്കി പണിയുന്നു .പുതിയ രൂപത്തിന്റെ യൌവന തിളക്കവുമായി സൌന്ദര്യ ലോകത്തേക്ക് വരുന്ന ലക്ഷ്മിക്ക് വാര്‍ധക്യത്തിന്റെ ജരാനരകള്‍ ബാധിച്ച രാമന് ഇനി അനുയോജ്യനല്ല .
നെടുവീര്പെടലുകള് ഇറക്കി വെക്കാനാവാതെ ഭാരിച്ച മനസുമായി ചക്രവാളത്തിന്റെ തിരക്കില്‍ ഓര്‍മകളില്‍ ഉഴറുന്ന രാമനെ തേടി " സര്‍വീസ് കാലത്തെ ഉത്തമ ഡ്രൈവര്‍ " എന്ന ബഹുമതി എത്തിയപ്പോഴേക്കും ലക്ഷ്മി വേറെ ആരുടെയോ ശക്തി ഏറിയ കരങ്ങളുടെ നിയന്ത്രണത്തില്‍ തന്റെ ചക്രങ്ങള്‍ തിരിയുകയായിരുന്നു .......
3 comments:
good job sham... keep it up... expecting more from you..
nice...i like it very much. i would like to give one suggestion now. the name lakshmi is not matching to ur story... try to give good titles.
kollllllllllllllam................
gooooooood work
..................
Post a Comment