Thursday, June 26, 2008

പാവക്കൂത്ത്


"പേര്?"

"മായ"

"അലട്ടുന്ന പ്രശ്നം?"

"അത് ...............അറിയില്ല"ഇടയ്ക്ക് വെച്ചു മുറിയുന്ന ഉത്തരങ്ങള്‍ ,അവ ചികഞ്ഞെടുക്കാന്‍ പിന്‍നെ ചോധ്യശരങ്ങളായി . അതിന്റെ കൂര്‍ത്തമുനകള്‍ 'മായ'യുടെ പ്രശ്നങ്ങളെ അവളുടെ മുന്നിലേക്ക് തറച്ചിട്ടു .

ഇങ്ങനെ വിധിയുടെ കളിപാവകളായി എത്രയോ 'മായ'മാര്‍ ദിനവും അനുരുദ്ധയുടെ പക്കലെക്ക് വരുന്നു . ഏവര്‍ക്കും ആശ്വാസവച്ചനമായി ,മനസ്സിന്‍റെ ചാപല്യങ്ങളെ നേരിടാന്‍ അവളുടെ മധുരഭാഷണം മാറുന്നു .



അനുരുദ്ധ . നഗരത്തിലെ തിരക്കേറിയ കൌണ്സെലെര്‍ .ഹൃത്തടെതെ കുത്തിനോവിക്കുന്ന പ്രശനങ്ങള്‍ പന്കുവേയ്ക്കാനുള്ള പുരിയിലെ ഏക വ്യക്തി .ആധുനിക ലോകത്തിന്‍റെ സൃഷ്ട്ടി !



പ്രകൃതി പഴയതു ഉരിഞ്ഞുമാറ്റി നവീനമായത് അണിഞ്ഞുകൊണ്ടിരിക്കുന്നു . ചടുലമായ ലോകത്തിന്‍റെ നൂലാമാലകളില്‍ പെട്ടവശരാകുന്ന അനേകായിരം മനുജരുടെ പ്രേശ്നപട്ടികകള്‍ കൊണ്ടു അനുരുദ്ധയുടെ ഓഫീസ്ഉം , മനസ്സും ,ജീവിതവും നിറഞ്ഞു .യാന്ത്രികമായി മാറിയ വാക്കുകളില്‍
ആ അധരങ്ങളില്‍ നിന്നും പുറപ്പെട്ടു . ഒരു ടേപ്പ് രികര്ടെരില്‍ നിന്നെന്ന പോലെ !


kanamarayaththu poyi asthamikkunna sooryane നോക്കി അവള്‍ അസൂയപെട്ടു . മടുപ്പിന്റെ വിഴുപ്പുഭാരം മനസിനെ കാര്ര്‍ന്നു തിന്നുകയാണ് . 'ഇതൊന്നിര്രക്കി വെയ്ക്കാന്‍ കഴിഞ്ഞെന്കില്‍ '. ആത്മാവിന്റെ ദീനരോധനം ഒരു നിശ്വാസം പോലെ ഗമിച്ചു . കടലിനെ തലോടിയുരക്കുന്ന മന്ധസമീരന്റെ സ്പര്‍ശനം കുളിര്‍ ചോരിഞ്ഞോ , ആവോ?



"പേര്?"

"അനുരുദ്ധ"

"പ്രശ്നം?"

"എന്റെ പ്രശ്നം ......പ്രശ്നം ........... അറിയില്ല "


ഉത്തരമില്ലാതെ അനുരുദ്ധ കുഴങ്ങി.


vidhiyude പാവക്കൂത്ത് !

No comments: